Pages

Friday 7 January 2011

അപകടങ്ങള്‍ക്ക് അവധിയുണ്ടോ?

ഇല്ല........
അപകടങ്ങള്‍ക്ക് അവധിയില്ല....
ഞായറാഴ്ച്ചയും രണ്‍ടാം ശനിയാഴ്ച്ചയും
ബാങ്കുകള്‍ക്കു അവധിയുണ്ട്............
പക്ഷെ...
അപകടങ്ങള്‍ക്ക് അവധിയില്ല.......

ഓണത്തിനും ക്രിസ്തുമസ്സിനും നബിദിനത്തിനും പള്ളിക്കൂടങ്ങള്‍ക്ക് അവധിയുണ്ട്...
പക്ഷെ...
അപകടങ്ങള്‍ക്ക് അവധിയില്ല.......

പണിമുടക്കിനു തൊഴില്‍ശാലകള്‍ക്കും
പഠിപ്പ് മുടക്കിന് വിദ്യാലയങ്ങള്‍ക്കും അവധിയുണ്‍ട്....
പക്ഷെ...
അപകടങ്ങള്‍ക്ക് അവധിയില്ല.......

ഗാന്ധി ജയന്തിയ്ക്ക്,ഒക്‍റ്റൊബെര്‍ രണ്ടിന്
കള്ള് ഷാപ്പുകള്‍ക്ക് അവധി.....
പക്ഷെ...
അപകടങ്ങള്‍ക്ക് അവധിയില്ല.......

രാവിലെ എട്ട് മണിക്കു മുന്‍പും
വൈകുന്നേരം അഞ്ജ് മണിക്ക് ശേഷവും ട്രാഫിക് ലൈറ്റ് മിന്നുകയില്ല....
പക്ഷെ ......
അവിടെയും അപകടങ്ങള്‍ക്ക് അവധിയില്ല.........


------ആര്‍. കെ

2 comments:

  1. അപകടങ്ങള്‍ക്ക് അവധിയില്ലെന്നു തുറന്നു പറഞ്ഞ ധീരനും അഹങ്കാരിയുമായ യുവ കവി ശ്രി ആര്‍ കെ മലയാള സാഹിത്യത്തിന്റെ ഭാവി വാഗ്ദാനമാണ്. കോഴിക്കോട്ടെ ഒരു പാലത്തിനു മുകളില്‍ കണ്ട ട്രാഫിക് ബോര്‍ഡില്‍ നിന്നും ഉണ്ടായ തുറന്ന പ്രകോപനം ഒരു കടുത്ത കവിതയായി വായനക്കാരോടുള്ള പ്രതികാരത്തിനുള്ള പ്രേരണ യായി ത്തീരുകയായിരുന്നു എന്നാണു മനസിലാക്കാനാവുന്നത്.മറവിയില്‍ ആണ്ടു കിടക്കുന്ന എന്തെല്ലാം നീറുന്ന നഗ്ന സത്യങ്ങളാണ് ഈ യുവകവി നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്‌? നിത്യ ജീവിതത്തിലെ അനവധി അവധികള്‍ക്കു കലണ്ടറില്‍ കണ്ണും കാതും നട്ടു കാത്തിരിക്കുന്ന നമുക്ക് അപകടങ്ങള്‍ക്ക് ഒരു അവധിയുമില്ലെന്ന സത്യം മനസിലാക്കേണ്ടിവരുന്ന സന്നിഗ്ധ ഘട്ടത്തിലെ കടുത്ത ദിശാബോധമില്ലായ്മ യാണ് ഈ കവിത അനുവാചക ഹൃദയങ്ങളില്‍ ഒരു തീപന്തമായി തീരാന്‍ കാരണം.

    ഈ കവിതയുടെ ഒരു എളിയ നിരുപകനെന്ന നിലയില്‍ എനിക്ക് പറയാനുള്ളത് രണ്ടു കാര്യങ്ങള്‍ ആണ്. ഒന്നെങ്കില്‍ ഇതൊരു മഹത്തായ രചനയായിരിക്കും . അല്ലെങ്കില്‍ ഇതൊന്നിനും കൊള്ളാത്ത വെറും ചവറു രചന ആയിരിക്കും. വായനക്കാര്‍ ഏതെന്നു നിശ്ചയിക്കട്ടെ. ആര്‍ കെയുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന അത്മരോഷത്ത്തിനു തീകൊളുത്തുന്ന കാഴ്ച്ചകള്‍ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  2. njan niroopakanumayi viyojikkunnu. kavita ennathu entho alannu murichu moolyam parishodikkan ulla oru ulppannamalla. marichu nishchethanaayi indiriyagocharangalude anubhavasheshi engane bhavukathe baadhikunnu ennu mathrame nammal nokkendathullu. atharathil nokkiyal RK-yude kavita poleyulla ee rachana enthu kondu prasaktam alla ?

    ReplyDelete